നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും

Izin Hash International model in Nizhal Movie

ഫാഷന്‍ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന്‍ ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് നിഴല്‍.

എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. ഐസിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളില്‍ ഇതിനോടകംതന്നെ അഭിനയിച്ചിട്ടുണ്ട് ഐസിന്‍. അറബിക് പരസ്യങ്ങളിലെ എമിറാത്തി ബോയ് എന്നാണ് ഐസിന്‍ അറിയപ്പെടുന്നത് പോലും.

Read more: “ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.

Story highlights: Izin Hash International model in Nizhal Movie