നിരവധി തരങ്ങളുമായി ‘ജാന്‍ എമന്‍’ ഒരുങ്ങുന്നു

Jan A man New Malayalam movie

നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ജാന്‍ എമന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ പൂജ നടന്നു.

നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Read more: കനകം കാമിനി കലഹം സെറ്റില്‍ രണ്ട് സിനിമകളുടെ വാര്‍ഷികാഘോഷം

ചിദംബരം എസ് പിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ജാന്‍ എമന്‍ എന്ന ചിത്രത്തിനുണ്ട്. ജയരാജ്, രാജീവ് രവി, കെ.യു മോഹനന്‍ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറും അസിസ്റ്റന്റ് ക്യാമറാമാനായും ചിദംബരം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംവിധായകന്‍ ചിദംബരവും നടന്‍ ഗണപതിയും, സപ്നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു തണ്ടശ്ശേരി സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍ ആണ് സംഗീത സംവിധാനം.

Story highlights: Jan A man New Malayalam movie