ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

Jayaram In Instagram

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.

ആക്ടര്‍ ജയറാം ഓഫീഷ്യല്‍ എന്നാണ് താരത്തിന്റെ പ്രൊഫൈല്‍ ഐഡി. ചെറിയൊരു വീഡിയോയിലൂടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗികമായി അക്കൗണ്ട് തുടങ്ങിയ വിശേഷം ജയറാം ആരാധകരുമായി പങ്കുവെച്ചത്.

മിമിക്രിയിലൂടെ കലരംഗത്ത് ചുവടുവെച്ചതാണ് ജയറാം എന്ന അതുല്യ കലാകാരന്‍. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പദ്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

Story highlights: Jayaram In Instagram