പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ ജയറാമും

Jayaram In Prabhas New Movie

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകന്‍. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ പ്രഭാസിനൊപ്പം രാധേ ശ്യാമിലും ഒരു പ്രധാന കഥാപാത്രമായി ജയറാം എത്തുന്നുണ്ട്.

ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെ ജയറാം തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് രാധേ ശ്യാം. പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.

Read more: മാസ്റ്റര്‍ ഒടിടി റിലീസിനില്ല; നിലപാട് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍

മിമിക്രിയിലൂടെ കലരംഗത്ത് ചുവടുവെച്ചതാണ് ജയറാം എന്ന അതുല്യ കലാകാരന്‍. കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പദ്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

Story highlights: Jayaram In Prabhas New Movie