സിനിമാ ചിത്രീകരണത്തിനിടെ വെള്ളത്തില്‍ മുങ്ങിക്കിടന്നത് ഏഴ് മിനിറ്റ് നേരം; ടോം ക്രൂയിസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് നടി കേറ്റ് വിന്‍സ്‌ലെറ്റ്

Kate Winslet broke Tom Cruise's underwater filming record

സിനിമാ ചിത്രീകരണത്തിനിടെ വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്ന് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് നടി കേറ്റ് വിന്‍സ്‌ലെറ്റ്. അവതാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ സമയത്ത് ഏകദേശം ഏഴ് മിനിറ്റ് 14 സെക്കന്റാണ് താരം വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്നത്.

ടോം ക്രൂയിസിന്റെ റെക്കോര്‍ഡാണ് ഇതോടെ കേറ്റ് വിന്‍സ്‌ലെറ്റ് മറികടന്നത്. മിഷന്‍ ഇംപോസിബിള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ആറ് മിനിറ്റിലേറെ നേരം ടോം ക്രൂയിസ് വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. ഹോളിവുഡിലെ തന്നെ സര്‍വ്വകാല റെക്കോര്‍ഡായിരുന്നു അത്.

Read more: വര്‍ഷങ്ങള്‍ക്കിപ്പുറം ‘കോളിളക്ക’ത്തിലെ മഹാരഹസ്യം വെളിപ്പെടുത്തി ആലപ്പി അഷറഫ്

അതേസമയം വെള്ളിത്തിരയില്‍ വിസ്മയ കാഴ്ചകളൊരുക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. അവതാര്‍ 2 വിന്റെ പ്രഖ്യാപനവും പ്രേക്ഷകര്‍ ആകാംക്ഷയോടെ ഏറ്റെടുത്തു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. വെള്ളത്തിനടിയിലാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം എന്നതും ശ്രദ്ധേയമാണ്. 2009-ലാണ് ജെയിംസ് കാമറൂണ്‍ അവതാര്‍ വെള്ളിത്തിരയിലെത്തിച്ചത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥപറഞ്ഞ ചിത്രം വമ്പന്‍ വിജയമായിരുന്നു.

Story highlights: Kate Winslet broke Tom Cruise’s underwater filming record