സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 5420 പേര്‍ക്ക്

November 24, 2020
new Covid cases

സംസ്ഥാനത്ത് 5420 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 24 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഇവരില്‍ 592 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

നിലിവല്‍ 64412 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന 5149 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

മലപ്പുറം -852
എറണാകുളം -570
തൃശൂര്‍ -556
കോഴിക്കോട് -541
കൊല്ലം -462
കോട്ടയം -461
പാലക്കാട് -453
ആലപ്പുഴ -390
തിരുവനന്തപുരം -350
കണ്ണൂര്‍ -264
പത്തനംതിട്ട -197
ഇടുക്കി -122
വയനാട് -103
കാസര്‍ഗോഡ് -99

Story highlights: Kerala latest covid 19 updates