അതിജീവനത്തിന്റെ കേരളപ്പിറവി

Keralappiravi Dinam Special

ഇന്ന് നവംബര്‍ ഒന്ന്. കേരളപ്പിറവിയുടെ ഓര്‍മ്മയിലാണ് മലയാള നാട്. കൃത്യമായി പറഞ്ഞാല്‍ കേരളത്തിന്റെ 64-ാം പിറന്നാള്‍. 1956 നവംബര്‍ 1 -നാണ് കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്തത്.

കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടം പുരോഗമിക്കുമ്പോള്‍ അതിജീവനത്തിന്റെ കേരളപ്പിറവിയാണ് ഇത്തവണത്തേത്. മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാന്‍ കരുത്തും കരതലും കൈവിടാതെ പ്രയത്‌നിക്കുകയാണ് മലയാളമക്കള്‍.

ഈ ചെറുത്തുനില്‍പ്പില്‍ കരുത്തേകുന്നവരും പ്രതീക്ഷയുടെ പ്രകാശം പരത്തുന്നവരും ഏറെയാണ്. സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, പൊലീസ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ തുടങ്ങി എത്രയെത്ര പേരാണ് ഈ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്…

കൊവിഡ് രോഗികള്‍ക്ക് മാനസികവും ശാരീരികവുമായ കരുത്ത് സമ്മാനിക്കുന്നവരുമേറെയാണ്. മറ്റ് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ പോലും കേരളം എന്ന കൊച്ചു സംസ്ഥാനം കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായപ്പോള്‍ അതിജീവനത്തിന്റെ വെളിച്ചമാണ് കേരളത്തിലെങ്ങും പ്രതിഫലിച്ചത്.

Story highlights: Keralappiravi Dinam Special