രാജസ്ഥാനെതിരെ 60 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത

Kolkata Knight Riders won against Rajasthan Royals IPL

ഐപിഎല്‍ പതിമൂന്നാം സീസണിലെ നിര്‍ണായക മത്സരത്തില്‍ ഹൈദരബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 60 റണ്‍സിന്‍െ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്ത് കാട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചെടുത്തു. 35 പന്തില്‍ നിന്നുമായി 68 റണ്‍സോടെ പുറത്താകാതെ നിന്ന ഇയോണ്‍ മോര്‍ഗന്‍ ആണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം മുതല്‍ക്കേ പാളിച്ചകളായിരുന്നു. അതിഗംഭീരമായാണ് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തിയത്. പ്ലേ ഓഫ് സാധ്യതയുടെ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. അതുകൊണ്ടുതന്നെ ഏറെ നിര്‍ണായകമായിരുന്നു ഈ അങ്കം ഇരു ടീമുകള്‍ക്കും. ഇന്ന് പരാജയപ്പെട്ടതുകൊണ്ടുതന്നെ സീസണില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കപ്പെട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിനുമുന്നില്‍.

Story highlights: Kolkata Knight Riders won against Rajasthan Royals IPL