കേന്ദ്ര കഥാപാത്രങ്ങളായി വിഷ്ണു ഉണ്ണിക്കൃഷ്ണനും സാനിയ ഇയ്യപ്പനും; ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ ഒരുങ്ങുന്നു

Krishnankutty Pani Thudangi movie shoot started

വിഷ്ണു ഉണ്ണിക്കൃഷ്ണനും സാനിയ ഇയ്യപ്പനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തൊടുപുഴയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

സൂരജ് ടോം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു കോമഡി ഹൊറര്‍ ത്രില്ലറായാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രം ഒരുങ്ങുന്നതും.

ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത്. ഹരിനാരായണന്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Story highlights: Krishnankutty Pani Thudangi movie shoot started