ഇപ്പോഴും മധുരപ്പതിനേഴല്ലേ… റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ

Kunchacko Boban Birthday Special Mashup

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ് കുഞ്ചാക്കോ ബോബന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഒരുക്കിയ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ. ലിന്റോ കുര്യനാണ് ഈ വീഡിയോയ്ക്ക് പിന്നില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ജയസൂര്യ, ദിലീപ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങളുടെ പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ ലിന്റോ ഒരുക്കിയിട്ടുണ്ട്. എന്തായാലും മികച്ച സ്വീകാര്യതയാണ് കുഞ്ചാക്കോ ബോബന്റെ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Read more: ദൃശ്യം രണ്ടാം ഭാഗത്ത് എസ്‌ഐ-ആയി ആന്റണി പെരുമ്പാവൂര്‍

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

Story highlights: Kunchacko Boban Birthday Special Mashup