ആരാണെന്ന് അറിയാമോ ഈ ‘ബോബനും മോളിയും’- മാതാപിതാക്കളുടെ വിവാഹദിനത്തിലെ അപൂര്‍വ്വചിത്രം പങ്കുവെച്ച് പ്രിയതാരം

Kunchacko Boban shares parents old photo

സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കുടുംബ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച മാതാപിതാക്കളുടെ ചിത്രം.

കുഞ്ചാക്കോ ബോബന്റെ മാതാപിതാക്കളായ ബോബനേയും മോളിയേയും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. നടനും നിര്‍മാതാവും സംവിധായകനുമായിരുന്നു പിതാവ് ബോബന്‍ കുഞ്ചാക്കോ. ‘അപ്പനും അമ്മയും.. ബോബനും മോളിയും 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

Read more: പത്ത് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക്; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് ധന്യ മേരി വർഗീസ്

അതേസമയം മലയാളചലച്ചിത്രലോകത്തെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. താരം വെള്ളിത്തിരയില്‍ വിസ്മയമാക്കുന്ന കഥാപാത്രങ്ങളും നിരവധിയാണ്. 1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

Story highlights: Kunchacko Boban shares parents old photo