ആസിഫ് അലിയും രാജീവ് രവിയും ഒരുമിക്കുന്ന കുറ്റവും ശിക്ഷയും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Kuttavum Sikshayum First Look Poster

മികവാര്‍ന്ന അഭിനയംകൊണ്ട് വേറിട്ട കഥാപാത്രങ്ങളെ സിനിമയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ആസിഫ് അലി. പ്രശസ്ത സംവിധായകന്‍ രാജീവ് രവി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായെത്തുന്നതും ആസിഫ് അലിയാണ്. കുറ്റവും ശിക്ഷയും എന്നാണ് ചിത്രത്തിന്റെ പേര്.

ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജീവ് രവിയുടേതെന്നും ഇതൊരു പോലീസ് സര്‍വൈവല്‍ കഥയാണെന്നും ഒരു അഭിമുഖത്തില്‍ ആസിഫ് അലി അടുത്തിടെ പറഞ്ഞിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തെത്തി.

സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എ്‌നിവരുടെ മുഖങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദൃശ്യമാകുന്നത്. ഫിലിം റോള്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Kuttavum Sikshayum First Look Poster