വിവാഹ വേഷത്തിൽ അതിസുന്ദരിയായി മഡോണ സെബാസ്റ്റ്യൻ; ശ്രദ്ധനേടി ചിത്രങ്ങൾ

അൽഫോൻസ് പുത്രന്റെ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കല്യാണപെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന മഡോണയുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

മഡോണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ബ്രൈഡൽ ഗൗണിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ കണ്ട് നിരവധിപ്പേരാണ് താരത്തിന് വിവാഹ ആശംസകളുമായി എത്തുന്നത്. എന്നാൽ വെഡ്‌ഡിങ് സീരിസ് ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള ചിത്രങ്ങളാണ് ഇതെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാജിക് മോഷൻ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ടി ആൻഡ് എം സിക്നേച്ചറാണ് ക്രിസ്ത്യൻ ബ്രൈഡൽ വസ്ത്രങ്ങൾ തയാറാക്കിയിരിക്കുന്നത്.

Read also:വീട്ടിനകത്ത് തീപിടുത്തം; വീട്ടുടമയ്ക്ക് രക്ഷകനായത് വളർത്തുപക്ഷി, ‘എറികി’ന് സോഷ്യൽ മീഡിയയുടെ അഭിനന്ദനപ്രവാഹം

‘യൂ ടൂ ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായികയായാണ് മഡോണ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2015- ൽ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലൂടെ അഭിനയ രംഗത്തേക്കും ചുവടുവെച്ചു. ‘കിംഗ് ലയർ’, ‘ഇബ്ലിസ്’, ‘വൈറസ്’, ‘ബ്രദേഴ്‌സ് ഡേ’ തുടങ്ങിയ മലയാളം ചിത്രങ്ങൾക്ക് പുറമെ നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം വേഷമിട്ടു.

Story Highlights: madonna sebastian bridal photoshoot