‘വിഷമഘട്ടങ്ങളിൽ കൂടെ നിന്നത് നസ്രിയയും അനന്യയും’; ഉറ്റ സുഹൃത്തുക്കളെക്കുറിച്ച് മേഘ്‌ന രാജ്

ചിരഞ്ജീവി സാർജയുടെ മരണശേഷം ആദ്യമായി മനസ് തുറന്ന മേഘ്‌ന രാജിന്റെ വാക്കുകളിൽ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ് കാണാൻ സാധിക്കുന്നത്. കാരണം, സിനിമയിലേക്ക് തിരികെയെത്തുന്നതിനെക്കുറിച്ചും പ്രതികൂല സാഹചര്യത്തെ പുഞ്ചിരിയോടെ നേരിട്ടതിനെക്കുറിച്ചുമാണ് മേഘ്‌ന പറയുന്നത്. മകന്റെ ജനനശേഷമുള്ള മേഘ്‌നയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

‘ഇത് ഒരു പുതിയ ചുവടുവെപ്പാണ്, സന്തോഷത്തിന്റെ പുതിയ രൂപമാണ്. എനിക്ക് ഒരു മകനുണ്ട്, ഞാൻ സന്തുഷ്ടയുമാണ്’ എന്നാണ് മേഘ്‌ന പ്രതികരിച്ചത്. ‘ഞാൻ ശക്തയാണോ അല്ലയോ എന്ന് എനിക്കറിയില്ല. പലരും ഞാൻ ശക്തയാണെന്ന് പറയുന്നു. ഞാൻ ഒന്നും ചിന്തിക്കുന്നില്ല. ഇപ്പോൾ എന്റെ ശക്തി എന്റെ മകനാണ്. എല്ലാം അവനുവേണ്ടിയാണ്’. മേഘ്‌ന പറയുന്നു.

‘വേദന മറക്കാൻ കഴിയില്ല, അത് എല്ലായ്പ്പോഴും കൂടെയുണ്ടാകും. പക്ഷേ എന്റെ മകനെ കാണുമ്പോൾ, ചിരു ഞങ്ങളുടെ മകനുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യണമെന്ന് എനിക്ക് തോന്നുന്നു. അല്ലാത്തപക്ഷം ഞാൻ അവനോട് നീതി പുലർത്തുകയില്ല. ചിരു ഒരു ആഘോഷമാണ്. ഞാൻ നേരെ തിരിച്ചും. എന്നാൽ ഞങ്ങളുടെ മകൻ ചെറുവിനെപോലെ ആഘോഷമായി വളരും. ചിരുവിന് ദുഃഖം ഇഷ്ടമായിരുന്നില്ല. സിനിമകളിൽ പോലും സിനിമകൾക്കിടയിൽ അദ്ദേഹം ഒരു സങ്കടകരമായ രംഗമാണെങ്കിൽ അത് മാറ്റും. അദ്ദേഹവുമായി ബന്ധപ്പെട്ടതെല്ലാം ഒരു ആഘോഷമാണ്. ഞങ്ങളുടെ മകൻ പോലും വളരെ കുറച്ച് കരയുന്നു’ മേഘ്‌നയുടെ വാക്കുകൾ.

Read More: ‘റാമി’ന്റെയും ‘ദൃശ്യം 2’ന്റെയും എഡിററിംഗ് ഒരേസമയം; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

പ്രതിസന്ധി ഘട്ടത്തിൽ മേഘ്‌നയ്ക്ക് ഒപ്പം നിന്നത് കുടുംബവും സുഹൃത്തുക്കളുമാണ്. പ്രത്യേകിച്ച് നസ്രിയയും, അനന്യയും. മേഘ്‌നയുടെ ബേബി ഷവർ ചടങ്ങിൽ നടി അനന്യ സാന്നിധ്യമറിയിച്ചിരുന്നു. കുഞ്ഞു പിറന്നതിന് ശേഷം നസ്രിയയും, ഫഹദും മേഘ്‌നയെ ബംഗളൂരുവിലെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

Story highlights- mekhna raj about friends