“ഞാൻ എന്നെങ്കിലും ജയിക്കുന്നത് വരെ നമ്മള്‍ ബാഡ്മിന്റൺ കോർട്ടിൽ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും”- കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസിച്ച് മിഥുന്‍ മാനുവല്‍ തോമസ്

November 2, 2020
Midhun Manuel Tomas birthday wishes to Kunchacko Boban

പ്രണയനായകനായി മലയാള സിനിമാ ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടനാണ് കുഞ്ചാക്കോ ബോബന്‍. പിറന്നാള്‍ നിറവിലാണ് താരം. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും. കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ച ആശംസവാക്കുകള്‍ ഏറെ രസകരമാണ്.

‘ഇനിയും നമ്മള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യും, ഇനിയും നമ്മള്‍ ഞാന്‍ എന്നെങ്കിലും ജയിക്കുന്നത് വരെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും, പുറന്തനാള്‍ ആശംസകള്‍ ചാക്കോ ബോയ്.’ എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്. മിഥുന്‍ മാനുവല്‍ സംവിധാനം നിര്‍വഹിച്ച അഞ്ചാംപാതിരയാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സസ്‌പെന്‍സ് ത്രില്ലറായ ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു.

Read more: ഇപ്പോഴും മധുരപ്പതിനേഴല്ലേ… റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

Story highlights: Midhun Manuel Thomas birthday wishes to Kunchacko Boban