ഷാരൂഖ് ഖാന് ഹൃദ്യമായി പിറന്നാൾ ആശംസിച്ച് മോഹൻലാൽ

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനോട് എപ്പോഴും സ്നേഹം പ്രകടിപ്പിക്കാറുണ്ട് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. ഇന്ന് അൻപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലും ഷാരൂഖ് ഖാന് ആശംസയും സ്നേഹവും അറിയിക്കുകയാണ് മോഹൻലാൽ. ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് മോഹൻലാൽ ട്വിറ്ററിൽ ഷാരൂഖ് ഖാന്റെ ചിത്രം പങ്കുവെച്ചു.

മോഹൻലാലും ഷാരൂഖ് ഖാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലുംമാനസികമായ ഒരു അടുപ്പം ഇരുവരും പുലർത്താറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ഷാരൂഖ് ഖാൻ എന്നിവർ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ വർഷങ്ങൾക്ക് മുൻപ് ഒപ്പുവെച്ചെങ്കിലും നടക്കാതെ പോകുകയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന ചിത്രത്തിനായി മൂവരും ഫോട്ടോഷൂട്ട് വരെ നടത്തിയതായിരുന്നു. നിർഭാഗ്യവശാൽ, ഷാരൂഖ് ചിത്രത്തിൽ അഭിനയിച്ചില്ല . ചിത്രത്തിനായി ലുക്ക് ടെസ്റ്റ് പോലും നടത്തിയിരുന്നു താരം.

Read More: ‘ഡെസ്‌പാസിറ്റോ’യെ പിന്തള്ളി ‘ബേബി ഷാർക്ക്’- യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ

അതേസമയം, ഷാരൂഖ് ഖാൻ ഉടൻ തന്നെ ഒരു മലയാള ചിത്രത്തിൽ വേഷമിടുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. ആഷിഖ് അബുവിന്റെ ‘വൈറസ്’ കണ്ടശേഷം ഷാരൂഖ് ഖാൻ വളരെയധികം പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെ ആഷിഖ് അബു മന്നത്തിൽ വെച്ച് ഷാരൂഖുമായി കൂടികാഴ്ച നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന മലയാള സിനിമയിൽ താരം വേഷമിടുമെന്നാണ് റിപ്പോർട്ടുകൾ.

Mohanlal sends birthday wishes to Shah Rukh Khan