ജയന് ഓർമ്മപ്പൂക്കൾ അർപ്പിച്ച് മോഹൻലാൽ

November 16, 2020

1980 നവംബർ 16നാണ് മലയാള സിനിമയ്ക്ക് എക്കാലത്തെയും ആക്ഷൻ ഹീറോ ജയനെ നഷ്ടമായത്. മലയാള സിനിമയിൽ കോളിളക്കം സൃഷ്‌ടിച്ച മരണത്തിന്റെ മറക്കാനാവാത്ത നാല്പതുവർഷങ്ങളാണ് കടന്നുപോയത്. സുവർണ്ണ താരത്തിന് ആദരാഞ്ജലി അർപ്പിച്ച് ധാരാളം ആളുകൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇപ്പോഴിതാ, ജയന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ മോഹൻലാൽ.

ജയന്റെ ഏറ്റവും ഹിറ്റ് ചിത്രമായ ശരപഞ്ജരത്തിലെ കുതിരയ്‌ക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ ഓർമ്മപ്പൂക്കൾ എന്ന കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും ജയന് ആദരാജ്ഞലികൾ അർപ്പിച്ചിരുന്നു. ‘എന്റെ പ്രിയപ്പെട്ട ആക്ഷൻ സൂപ്പർസ്റ്റാറിന്റെ നാൽപതാം മരണ വാർഷികത്തിൽ ഓർക്കുന്നു. സുരക്ഷാ നടപടികൾ ഇല്ലാതിരുന്ന ആ ദിവസങ്ങളിൽ അദ്ദേഹം വീണ്ടും ശ്രമിച്ച ഈ ആക്ഷൻ സീക്വൻസ്, അദ്ദേഹം ആരാണെന്ന് നമുക്ക് കാണിച്ചുതരുന്നു. തന്റെ പ്രേക്ഷകർക്ക് ആ നിമിഷത്തിന്റെ ആവേശം അനുഭവപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്! എല്ലായ്‌പോഴും ജയൻ’.ഉണ്ണി മുകുന്ദൻ കുറിക്കുന്നു.

മാധവവിലാസം വീട്ടിൽ മാധവൻപിള്ളയുടെയും ഓലയിൽ ഭാരതിയമ്മയുടെയും മകനായി 1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്. കൃഷ്ണൻ നായരെന്നായിരുന്നു ആദ്യകാല പേര്. സിനിമയിൽ എത്തിയപ്പോഴാണ് ജയനെന്ന പേരിലേക്ക് മാറിയത്. സിനിമയെന്ന സ്വപ്നലോകത്തേക്ക് ജയൻ എത്തിയത് 1974ലാണ്.

Read More: ആരാധ്യയ്ക്ക് ഒൻപതാം പിറന്നാൾ; ഹൃദ്യമായ ആശംസകളുമായി ബച്ചൻ കുടുംബം

ഒരു ഡ്യൂപ്പ് ജീവൻ പണയപ്പെടുത്തി കിട്ടുന്ന കയ്യടി എനിക്ക് വേണ്ട എന്ന നിലപാടായിരുന്നു ജയന്റേത്. ആ തീരുമാനം അദ്ദേഹത്തിനെ കൊണ്ടെത്തിച്ചതും മരണത്തിലേക്ക് ആയിരുന്നു. അങ്ങാടി എന്ന ചിത്രത്തിലൂടെ ജനകീയ നടാനായി മാറിയ ജയൻ, കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മരണപ്പെട്ടത്.

Story highlights- Mohanlal shares a throwback picture of Jayan