ചുവന്ന കണ്ണുകള്‍, ഭയപ്പെടുത്തുന്ന അലര്‍ച്ച; ജപ്പാനില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും രക്ഷകരാകുന്ന രാക്ഷസ ചെന്നായ്ക്കള്‍

November 17, 2020
Monster wolves in Japan

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കുറയ്ക്കാന്‍ രാക്ഷസ ചെന്നായ്ക്കളെ സ്ഥാപിച്ചിരിക്കുകയാണ് ജപ്പാനില്‍. യന്ത്രച്ചെന്നായ്ക്കളാണ് ഇവ. ജപ്പാനിലെ വടക്കേ ദ്വീപായ ഹോക്കൈഡോയിലെ പട്ടണത്തിലാണ് ഇത്തരത്തില്‍ യന്ത്രച്ചെന്നായ്ക്കളെ സ്ഥാപിച്ചിരക്കുന്നത്.

കന്നുകാലികളെ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി 2016-ലാണ് ഹോക്കൈഡോയില്‍ ആദ്യമായി ചെന്നായ്ക്കളുടെ രൂപത്തിലുള്ള റോബോട്ടുകളെ സ്ഥാപിച്ചത്. എന്നാല്‍ സമീപകാലത്ത് വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യരെയും രക്ഷിക്കാന്‍ ഇത്തരത്തിലുള്ള ചെന്നായ്ക്കളെ സ്ഥാപിച്ചു. കാരണം കരടികള്‍ അതിക്രമിച്ചെത്തി പല മനുഷ്യരേയും ഉപദ്രവിക്കാറുണ്ട് ഇവിടെ.

Read more: ക്യാൻസർ ബാധിതനായ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ബാറ്റ്‌സ്മാനായി ഡോക്ടർ; സ്നേഹം നിറഞ്ഞ വീഡിയോ

ഹോക്കൈഡോ ആസ്ഥാനമായുള്ള ആഹ്ത സെയ്കി, ഹോക്കൈഡോ യൂണിവേഴ്‌സിറ്റി, ടോക്കിയോ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ സംയുക്ത പദ്ധതിയാണ് ഈ രാക്ഷസ ചെന്നായ്ക്കള്‍. ജപ്പാനില്‍ പലയിടത്തായി 62-ഓളം രാക്ഷസ ചെന്നായ്ക്കളെ സ്ഥാപിച്ചിട്ടുണ്ട്.

സോളാര്‍ പവറിലാണ് ചെന്നായ്ക്കളുടെ പ്രവര്‍ത്തനം. സാധാരണ ചെന്നായ്ക്കളുടേതിന് സമമായ രോമങ്ങളും യന്ത്രച്ചെന്നായ്ക്കളില്‍ ഘടിപ്പിച്ചിട്ടുണ്ട്. അവയുടെ കണ്ണുകള്‍ ചുവപ്പ് നിറത്തില്‍ മിന്നുന്നു. മാത്രമല്ല ഭീകരശബ്ദത്തില്‍ അലറുകയും ചെയ്യുന്നു. വിവധ മൃഗങ്ങളുടെ ശബ്ദത്തിലാണ് രാക്ഷസ ചെന്നായ്ക്കളുടെ അലര്‍ച്ച.

Story highlights: Monster wolves in Japan