15-ാം വാര്‍ഷിക നിറവില്‍ ഉപഭോക്താക്കള്‍ക്കായി ‘വേറൊരുറേഞ്ച്’ ആഘോഷമൊരുക്കി മൈജി

MYG 15 years celebration

ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടെ നിത്യവിസ്മയം കാഴ്ചവയ്ക്കുന്ന മൈജി പതിനഞ്ചാം വാര്‍ഷികനിറവിലാണ്. കോഴിക്കോട് ആരംഭിച്ച് ഇന്ന് കേരളത്തിലുടനീളം വേരുറപ്പിക്കുവാന്‍ മൈജി ഡിജിറ്റല്‍ ശൃംഖലയ്ക്ക് സാധിച്ചിട്ടുണ്ട്.

പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളാണ് മൈജി ഒരുക്കിയിരിക്കുന്നത്. ഈ മാസം 5,6,7 തീയതികളില്‍ മൈജി ഷോറൂമുകളില്‍ നിന്നും ഓരോ 10,000 രൂപയ്ക്ക് പര്‍ച്ചെയ്സ് ചെയ്യുന്നവര്‍ക്ക് 1,500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അപ്പോള്‍ തന്നെയോ അല്ലെങ്കില്‍ 15 ദിവസത്തിനുള്ളിലോ ഈ തുകയ്ക്കുള്ള പര്‍ച്ചെയ്സ് വീണ്ടും നടത്താവുന്നതാണ്.

ഇതിനുപുറമെ മറ്റ് സുനിശ്ചിത സമ്മാനങ്ങളും ആകര്‍ഷകമായ ഇളവുകളും മൈജി വാഗ്ദാനം ചെയ്യുന്നുണ്ട്. 555 രൂപ മുതലുള്ള ഫീച്ചര്‍ ഫോണുകള്‍, 4,999 രൂപ മുതല്‍ 1,89,999 രൂപ വരെ വിലയില്‍ സ്മാര്‍ട് ഫോണുകള്‍, 5,590 രൂപ മുതല്‍ 16,99,900 രൂപ വരെ വരുന്ന എല്‍ഇഡി, സ്മാര്‍ട് ടിവികള്‍, 19,990 രൂപ മുതല്‍ ലാപ്ടോപ്പുകള്‍, 4,990 രൂപ മുതല്‍ ടാബ്ലെറ്റുകള്‍ എന്നിവ ലഭിക്കുന്നു. ലാപ്ടോപ്പുകള്‍ക്ക് 2 വര്‍ഷത്തെ വാറന്റിയും ഉറപ്പു നല്‍കുന്നുണ്ട്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം വഴി അതിവേഗം ലോണ്‍, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.

എല്ലാ ബ്രാന്‍ഡുകളുടേയും സ്മാര്‍ട്ഫോണുകളും ഫീച്ചര്‍ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയില്‍ മൈജിയില്‍ ലഭ്യമാണ്. 24 ഇഞ്ച് മുതല്‍ 82 ഇഞ്ച് വരെയുള്ള എല്‍ഇഡി, സ്മാര്‍ട് ടിവികളും മൈജിയിലുണ്ട്. ഇതിനുപുറമെ വിലക്കുറവിലും ഓഫറിലും ലാപ്ടോപ്പുകളുടെയും ടാബുകളുടേയും വലിയ ശേഖരവും ഒരുക്കിയിരിക്കുന്നു. മാത്രമല്ല വിലക്കുറവില്‍ എസികളും ലഭ്യമാണ്. മികച്ച ഓഫറോടെ അക്സെസറീസുകളും വൈവിധ്യമാര്‍ന്ന മള്‍ട്ടി മീഡിയ പ്രൊഡക്ടുകളും മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. സൂപ്പര്‍ കോംബോ ഓഫറിലൂടെ ആക്സെസറി പ്രൊഡക്ടുകളും സ്വന്തമാക്കാന്‍ അവസരമുണ്ട്. പ്രൊഡക്ടുകള്‍ എക്സ്ചേഞ്ച് ചെയ്യാനും സാധിക്കും.

ആകര്‍ഷകമായ ഇഎംഐയില്‍ ഫിനാന്‍സ് സൗകര്യം, സര്‍വീസ് ചാര്‍ജില്‍ സ്പെഷ്യല്‍ കിഴിവോടെ മൈജി കെയര്‍ സര്‍വീസ് പദ്ധതി, മൈജി ഡോട്ട് സുരക്ഷ പദ്ധതി, മൈജി എക്സ്പ്രസ് ഹോം ഡെലിവറി സൗകര്യം എന്നിവയും മൈജി ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.

പ്രൊഡക്ടുകള്‍ ബുക്ക് ചെയ്യുവാന്‍- 9249001001, www.myg.in

Story highlights: MYG 15 years celebration