‘അവള്‍ പാടുന്നതും, നമ്മളെ പോലെ നടക്കുന്നതും ഞാന്‍ മുന്നില്‍ കാണുകയാണ്’; സൗമ്യയെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നവ്യ നായര്‍

Navya Nair Heart touching Fb Post

ചലച്ചിത്രതാരങ്ങളുടെ സിനിമാ അഭിനയങ്ങള്‍ക്ക് പുറമെ പലപ്പോഴും അവരുടെ സാമൂഹിക ഇടപെടലുകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം നവ്യനാര്‍ സേഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ശ്രദ്ധ നേടുന്നു. അപൂര്‍വ്വ രോഗത്തോട് പോരാടുന്ന സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് നവ്യ നായര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സൗമ്യയുടെ സര്‍ജറി. സൗമ്യയെ സഹായിക്കാന്‍ മുന്നോട്ട് വന്നവര്‍ക്ക് താരം കുറിപ്പില്‍ നന്ദി പറഞ്ഞു. ‘അവള്‍ പാടുന്നതും, നമ്മളെ പോലെ നടക്കുന്നതും ഞാന്‍ മുന്നില്‍ കാണുകയാണ്’ എന്ന നവ്യ നായരുടെ പ്രതീക്ഷ പകരുന്ന വാക്കുകള്‍ സൈബര്‍ ഇടങ്ങളിലും നിറയുകയാണ്.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

ചെറുപ്പം മുതല്‍ക്കേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ താരം തമിഴിലും അഭിനയിച്ചു. അതേസമയം 2002ല്‍ തിയേറ്ററുകളിലെത്തിയ ‘നന്ദനം’ ആണ് നവ്യ നായരെ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരത്തെ തേടിയെത്തി. അമ്പതിലധികം മലയാള സിനിമയില്‍ നവ്യ നായര്‍ അഭിനയിച്ചിട്ടുണ്ട്.

Story highlights: Navya Nair Heart touching Fb Post