മാസ്റ്റര്‍ ഒടിടി റിലീസിനില്ല; നിലപാട് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍

No OTT release for Master Movie

വിജയ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ വ്യാപകമായിരുന്നു. കൊവിഡ് പശ്ചാത്തലം തുടരുന്ന സാഹചര്യത്തില്‍ ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നായിരുന്നു പ്രചരണം. എന്നാല്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മാസ്റ്റര്‍ ഒടിടി റീസ് ചെയ്യില്ല. തീയറ്ററുകളില്‍ തന്നെയായിരിക്കും റിലീസ് എന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അടുത്തിടെയാണ് മാസ്റ്ററിന്റെ ടീസര്‍ പുറത്തെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു ടീസര്‍. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.

മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സത്യന്‍ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights: No OTT release for Master Movie