തണ്ണിമത്തൻ തുളയ്ക്കാൻ കടലാസ്; ഗിന്നസ് റെക്കോഡ്‌സിൽ ഇടംനേടി യുവാവ്, ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി വീഡിയോ

November 4, 2020

രസകരവും കൗതുകം നിറഞ്ഞതുമായ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ സോഷ്യൽ മീഡിയയിൽ നിരവധിയാണ് കാഴ്ചക്കാർ. ഇപ്പോഴിതാ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു വെറൈറ്റി വീഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. എട്ടര ദശലക്ഷത്തോളം ആളുകൾ കണ്ട വീഡിയോ ഇതിനോടകം റെക്കോഡ് കാഴ്ച്ചക്കാരെയാണ് നേടിയിരിക്കുന്നത്.

കടലാസ് വിമാനം കൊണ്ട് തണ്ണിമത്തൻ തുളയ്ക്കുന്ന യുവാവിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോഡ്‌സിലും ഇടം നേടിയിരിക്കുന്നത്. ദക്ഷിണ കൊറിയൻ സ്വദേശിയായ ജംഗക് ലീ എന്ന വ്യക്തിയാണ് ഈ അപൂർവ്വ നേട്ടത്തിന് ഉടമയായിരിക്കുന്നത്. മിനിറ്റിൽ ഏറ്റവുമധികം കടലാസ് വിമാനങ്ങൾ തണ്ണിമത്തനിലേക്ക് തുളച്ച് കയറ്റിയാണ് ജംഗക് ലീ ഗിന്നസ് റെക്കോഡ് നേടിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം റെക്കോഡ് കാഴ്ചക്കാരെയാണ് നേടിയത്.

Read also: അസുഖബാധിതനായ അച്ഛനെ സഹായിക്കണം; ചിത്രം വരച്ച് വിറ്റ് ഏഴ് വയസുകാരി, കൈയടിച്ച് സോഷ്യൽ മീഡിയ

പൊതുവെ സാധാരണ പഴങ്ങളെ അപേക്ഷിച്ച് വളരെയധികം കട്ടിയുള്ള പുറംതോടുള്ള ഒന്നാണ് തണ്ണിമത്തൻ. ഈ തണ്ണിമത്തനിലേക്ക് കത്തിപോലെ കടലാസ് വിമാനങ്ങൾ എറിഞ്ഞ് കയറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്. ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോഗിക പേജിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Read also: അല്പം ബിസിയാണ്; 105- ആം വയസിലും കൃഷിയിൽ സജീവമായി ഒരു ‘അമ്മ

Story Highlights:piercing watermelons with paper planes gets record