24 മണിക്കൂറില്‍ ചെടികളുടെ ജീവിതം ഇങ്ങനെ: വൈറലായി ടൈം ലാപ്‌സ് വീഡിയോ

Plants move in a 24-hour time-period

നിങ്ങളുടെ ഒരു ദിവസം എങ്ങനെയാണെന്ന് ചോദിച്ചാല്‍ നമുക്കൊക്കെ പറയാന്‍ ഉത്തരമുണ്ട്. എന്നാല്‍ ഒരു ചെടിയുടെ ഒരു ദിവസം എങ്ങനെയാണെന്ന് ചോദിച്ചാലോ… അങ്ങനെ ഒരു ചോദ്യം കേള്‍ക്കുമ്പോള്‍ മാത്രമായിരിക്കും പലരും അക്കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും. എന്നാല്‍ ഒരു ചെടിയുടെ ജീവിതത്തിലെ 24 മണിക്കൂര്‍ എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ചെടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ടൈം ലാപ്‌സ് വീഡിയോയാണ് ഇത്. ഇലച്ചെടികളാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. ചെടികള്‍ക്കൊപ്പം തന്നെ ചെറിയ ഒരു ക്ലോക്കും സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.

Read more: ഇന്ദ്രന്‍സിനെ ചേര്‍ത്തുനിര്‍ത്തി ഉണ്ണി മുകുന്ദന്‍ ഒപ്പം ഉള്ളുതൊടുന്ന വാക്കുകളും

സെക്കന്റുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. എന്നാല്‍ ഈ സെക്കന്റുകള്‍ക്കുള്ളില്‍ ഒരു ദിവസം ചെടികളിലെ ഇലകളിലുണ്ടാകുന്ന മാറ്റം വ്യക്തമായി കാണാന്‍ സാധിക്കുന്നു. പ്രകാശത്തിന്റെ തോത് അനുസരിച്ച് ഇലകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.

Story highlights: Plants move in a 24-hour time-period