അച്ഛനും അമ്മയ്ക്കും ഒപ്പം പ്രാര്‍ത്ഥന; മനോഹരം ഈ കുടുംബ ചിത്രം

Prarthana Indrajith Instagram post

താരകുടുംബത്തിലെ അംഗമായതുകൊണ്ടുതന്നെ മലയാളികള്‍ക്ക് അപരിചിതയല്ല പ്രാര്‍ത്ഥന ഇന്ദ്രജിത്. ഇന്ദ്രജിത് സുകുമാരന്റേയും പൂര്‍ണിമ ഇന്ദ്രജിത്തിന്റേയും മകളായ പ്രാര്‍ത്ഥന സമൂഹമാധ്യമങ്ങളിലും സജീവമാണ്. പാട്ടുപാടിയും നൃത്തം ചെയ്തും വീട്ടു വിശേഷങ്ങള്‍ പങ്കുവെച്ചുമെല്ലാം സൈബര്‍ ഇടങ്ങളില്‍ താരമാകാറുണ്ട് കുട്ടിത്താരം.

മനോഹരമായ ഒരു കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. ഇന്ദ്രജിത്തിനേയും പൂര്‍ണ്ണിമയേയും ചിത്രങ്ങളില്‍ കാണാം. അടുത്തിടെ മല്ലിക സുകുമാരനൊപ്പമുള്ള ഒരു നൃത്തവീഡിയോയും പ്രാര്‍ത്ഥന പങ്കുവെച്ചിരുന്നു.

Read more: കുരിശുപള്ളി മാതാവിന് മുമ്പില്‍ മെഴുതിരിയുമായി സുരേഷ് ഗോപി; ‘ലേല’ത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും

അതേസമയം ബോളിവുഡ് പിന്നണി ഗാനരംഗത്തേക്കും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു. ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വഹിക്കുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത് ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ‘ലാലേട്ടാ ലാ ലാ ലാ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതും പ്രാര്‍ത്ഥന ഇന്ദ്രജിത് ആണ്. ഇതിനു പുറമെ കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഹെലന്‍ എന്നീ ചിത്രങ്ങളിലും പ്രാര്‍ത്ഥന ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Story highlights: Prarthana Indrajith Instagram post