എസിപി സത്യജിത്തായി പൃഥ്വിരാജ്; പുതിയ ലുക്കും ശ്രദ്ധേയം

Prithviraj Sukumaran As ACP Sathyajith in Cold Case Movie

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും പുതിയ ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്കോവറാണ്. കോള്‍ഡ് കേസ് എന്ന ചിത്രത്തിനു വേണ്ടിയുള്ള തന്റെ ലുക്കാണ് താരം പങ്കുവെച്ചിരിക്കുന്നത്.

എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Read more: നെടുമാരനെ വിറപ്പിച്ച ആ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; മോഹന്‍ ബാബുവിന് ഹൃദയം നിറഞ്ഞ നന്ദിയുമായി സൂര്യ

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Prithviraj Sukumaran As ACP Sathyajith in Cold Case Movie