യുവതാരത്തെ മുന്നില്‍ നിര്‍ത്തി രോഹിത്; ഹൃദ്യം ഈ വീഡിയോ

Rohit Sharma an Rahul Chahar beautiful moments video

കൊവിഡ് പ്രതിസന്ധിയില്‍ ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞെങ്കിലും കായികാവേശം കെട്ടടങ്ങിയിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന മത്സരങ്ങള്‍ക്കൊപ്പം പലപ്പോഴും മത്സരത്തിനിടയിലെ ചില സൗഹാര്‍ദ നിമിഷങ്ങളും കായികപ്രേമികളുടെ മനസ്സില്‍ ഇടം നേടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

മുംബൈ ഇന്ത്യന്‍സ് ടീമിനെ ഡ്രസ്സിങ് റൂമിലേക്ക് നയിക്കുന്ന സ്പിന്നര്‍ രാഹുല്‍ ചാഹറിന്റേതാണ് ഈ വീഡിയോ. മൈതാനത്തു നിന്നും ടീം മടങ്ങുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ചാഹറിനോട് ടീമിന്റെ മുന്നേ നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ ചാഹര്‍ വിക്കറ്റുകള്‍ ഒന്നും എടുത്തില്ല. 35 റണ്‍സും വഴങ്ങിയിരുന്നു.

Read more: ‘മാടപ്രാവേ ഒക്കെ എത്ര അനായാസമായാണ് പാടുന്നത്’; കമല്‍ഹാസന് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ജയസൂര്യ

എന്നാല്‍ യുവതാരത്തെ ചേര്‍ത്തുപിടിച്ച് കൂടുതല്‍ ആത്മവിശ്വാസവും കരുത്തും നല്‍കി ടീം നായകന്‍ രോഹിത് ശര്‍മ്മ. രോഹിത് ശര്‍മ്മയുടെ ഈ രീതിയെ പ്രശംസിക്കുന്നവരും ഏറെയാണ്. ഐപിഎല്‍ ക്വാളിഫയര്‍ മത്സരത്തിനു ശേഷമായിരുന്നു ഈ സ്‌നേഹനിമിഷങ്ങള്‍ അരങ്ങേറിയത്.

അതേസമയം ഐപിഎല്‍ പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ കടന്നിരിക്കുകയാണ്. ഡല്‍ഹി ക്യാപ്റ്റില്‍സിനെ പരാജയപ്പെടുത്തിയാണ് ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. 57 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ടീം സ്വന്തമാക്കിയത്.

Story highlights: Rohit Sharma an Rahul Chahar beautiful moments video