പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷയായ ‘തിമിംഗലത്തിന്റെ വാല്‍’

Sculpture in the Netherlands saved a train

തലവാചകം വായിക്കുമ്പോള്‍ പലരും അതിശയിച്ചേക്കാം. എന്നാല്‍ സംഗതി സത്യമാണ്. പാളം തെറ്റിയ ഒരു മെട്രോ ട്രെയിന് രക്ഷയായത് തിമിംഗലത്തിന്റെ വാലാണ്. അതായത് ഒരു കൂറ്റന്‍ പ്രതിമ തിംഗലത്തിന്റെ വാലാണ് ട്രെയിനിന് രക്ഷയാത്.

തിമിംഗലത്തിന്റെ വാലില്‍ കുടുങ്ങിക്കിടക്കുന്ന ട്രെയിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ആഴ്ച (നവംബര്‍ രണ്ടിന്) നെതര്‍ലന്‍ഡിലാണ് സംഭവം അരങ്ങേറിയത്. ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിന്‍ 32 അടി താഴേക്ക് വീഴേണ്ടതായിരുന്ന സാഹചര്യത്തില്‍ തുണയായത് പ്രതിമ തിമിംഗലത്തിന്റെ വാല്‍ ആണ്.

Read more: യുവതാരത്തെ മുന്നില്‍ നിര്‍ത്തി രോഹിത്; ഹൃദ്യം ഈ വീഡിയോ

നെതര്‍ലന്‍ഡിലെ സ്പിജ്‌കെനിസ്സെയിലുള്ള ഡി ആക്കേഴ്‌സ് മെട്രോ സ്‌റ്റേഷനിലാണ് രണ്ട് വലിയ തിമിംഗല വാല്‍ ശില്‍പങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ആര്‍ക്കിടെക്ടായ മാര്‍ട്ടന്‍ സ്ട്രുജ്‌സ് ആണ് ഈ നിര്‍മിതിക്ക് പിന്നില്‍. പാളംതെറ്റിയ മെട്രോ ട്രെയിന്‍ തിമിംഗലത്തിന്റെ വാല്‍ ശില്‍പത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. യാത്രക്കാര്‍ ആരുംതന്നെ ട്രെയിനില്‍ ഇല്ലാതിരുന്നതും രക്ഷയായി.

തിമിംഗലത്തിന്റെ വാലില്‍ കുടുങ്ങിക്കിടക്കുന്ന ട്രെയിന്റെ കാഴ്ച കാണാന്‍ നിരവധിപ്പേരാണ് എത്തുന്നതും. ട്രാക്കിന് താഴെ കനാലായതിനാല്‍ ട്രെയിന്‍ അവിടെ നിന്നും മാറ്റാന്‍ കാലതാമസം നേരിടേണ്ടി വരും. എന്തായാലും അപകടത്തില്‍ നിന്നും ട്രെയിനെ രക്ഷിച്ച ഈ കലാസൃഷ്ടി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Story highlights: Sculpture in the Netherlands saved a train