കിങ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ 5555 കൊവിഡ് കിറ്റുകളും ഭക്ഷണവും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത് ആരാധകര്‍

Shahrukh Khan helps to Kerala

ആരാധകരേറെയുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയതും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമയ ദുബായിലെ ബുര്‍ജ് ഖലീഫയിലും ലൈറ്റിങ് അലങ്കാരത്തോടെ കിങ് ഖാന് പിറന്നാള്‍ ആശംസകള്‍ നിറഞ്ഞു.

എന്നാല്‍ ഷാരൂഖ് ഖാന്റെ ഒരു കൂട്ടം ആരാധകര്‍ ഏറെ വ്യത്യസ്തമായാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. നാല് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുള്ള ഷാരൂഖ് ഖാന്‍ യൂണിവേഴ്‌സല്‍ ഫാന്‍ ക്ലബ് ആണ് ഈ പിറന്നാള്‍ ആഘോഷത്തിന് പിന്നില്‍. 5555 കൊവിഡ് കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ടാണ് പിറന്നാള്‍ ആഘോഷമാക്കിയത്. കിറ്റുകളുടെ ചിത്രങ്ങളും ഫാന്‍സ് ക്ലബ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Read more: മത്സരക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച് ഷെയ്ന്‍ വാട്‌സ്ന്‍

കൊവിഡ് പ്രതിരോധത്തിന് അനിവാര്യമായ മാസ്‌ക്, സാനിറ്റൈസര്‍, ഭക്ഷണം എന്നിവ അടങ്ങുന്നതായിരുന്നു കിറ്റ്. നിരവധിപ്പേരാണ് ആരാധകരുടെ ഈ ആഘോഷരീതിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും.

Story highlights: Sharukh Khan fans mark his birthday with noble gestures