പരിശീലനത്തിന്റെ ഇടവേളകളില്‍ ചെറിയൊരു ഡാന്‍സ് നമ്പറുമായി ശിഖര്‍ ധവാനും പൃഥ്വി ഷായും

Shikhar Dhawan dance with Prithvi Shaw

കൊവിഡ്ക്കാലത്ത് ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞെങ്കിലും കായികാവേശത്തിന് കുറവില്ല. ഐപിഎല്‍ ആരവത്തിന് ശേഷം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനു വേണ്ടി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ക്വാറന്റീനിലാണ് താരങ്ങള്‍. അതേസമയം പരിശീലനം പുരോഗമിക്കുന്നുണ്ട്.

Read more: വണ്ടിയില്‍ യാത്രക്കാര്‍ക്കൊപ്പം ഭീമന്‍ എലിയും; ഇത് വേറിട്ടൊരു പ്രതിഷേധം

താരങ്ങളുടെ പരിശീലനത്തിനിടയിലെ രസകരമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പരിശീലനത്തിന് ഇടയ്ക്ക് ലഭിച്ച ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് ഇന്ത്യന്‍താരങ്ങളായ ശിഖര്‍ധവാനും പൃഥ്വി ഷായും ചേര്‍ന്ന്. പഴയൊരു ബോളിവുഡ് ഗാനത്തിന് ഇരുവരും ചേര്‍ന്നു ചുവടു വയ്ക്കുന്ന വീഡിയോ ശിഖര്‍ ധവാനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Story highlights: Shikhar Dhawan dance with Prithvi Shaw