ഗ്ലാസ്സ് കഷ്ണങ്ങൾ കൊണ്ടൊരുക്കിയ കെട്ടിടം; ഈ നിർമിതിക്ക് പിന്നിലുമുണ്ട് ഹൃദയംതൊടുന്നൊരു കഥ

hoe-church-of-Taiwan

പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങൾക്കപ്പുറം മനുഷ്യന്റെ നിർമിതികളും പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒരുക്കിയ തായ്വാനിലെ ഒരു കെട്ടിടത്തിന്റെ വേറിട്ട രൂപകല്പനയാണ് ഏറെ കൗതുകം ഉണർത്തുന്നത്. നീല ഗ്ലാസ് കഷ്ണങ്ങൾ കൊണ്ട് നിർമിച്ചിരിക്കുന്ന ഈ കെട്ടിടത്തിന് 55 അടി ഉയരവും 36 അടി വീതിയുമുണ്ട്. 2016 ലാണ് ഈ കെട്ടിടത്തിന്റെ നിർമിതി പൂർത്തിയാക്കിയത്.

‘സിൻഡ്രല്ല ഹൈ ഹീൽ ചർച്ച്’ എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടിടത്തിന് സ്ത്രീകളുടെ ചെരുപ്പിന്റെ ആകൃതിയാണ്. വിനോദസഞ്ചാരം ലക്ഷ്യം വച്ചുകൊണ്ട് നിർമിച്ചിരിക്കുന്ന ഇവിടേക്ക് ദിവസവും നിരവധിപ്പേരാണ് എത്താറുള്ളത്. കൂടുതലും സ്ത്രീകളെ ആകർഷിക്കുന്ന രീതിയിലാണ് ഈ കെട്ടിടം പടുത്തുയർത്തിയിരിക്കുന്നത്. കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്ന ഇന്റീരിയർ അടക്കം സ്ത്രീകളെ ആകർഷിക്കുന്ന രീതിയിൽ ഉള്ളതാണ്. മേപ്പിൾ ഇലകൾ, കേക്കുകൾ, പ്രണയിനികൾക്കായുള്ള കസേരകൾ, ബിസ്കറ്റുകൾ തുടങ്ങിയവയാണ് ഇവിടെ ഇന്റീരിയറിൽ ഒരുക്കിയിരിക്കുന്നത്.

Read also:‘ഹാപ്പിനെസ് ഓൾ എറൗണ്ട്’; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായി അഭിജിത

അതേസമയം ഈ നിർമിതിയ്ക്ക് പ്രചോദനമാണ് 1960- ൽ അവിടെ ജീവിച്ചിരുന്ന ഒരു 24 കാരിയായ പെൺകുട്ടിയുടെ ജീവിതമാണ്. ബ്ലാക്ക് ഫൂട്ട് രോഗം ബാധിച്ച് വളരെ ദാരുണമായാണ് ഈ പെൺകുട്ടി മരണമടഞ്ഞത്. രോഗം മൂലം രണ്ടുകാലുകളും മുറിച്ചുകളയേണ്ടിവന്ന ഈ പെൺകുട്ടി മരണവരെ ഒരു പള്ളിയിൽ ആയിരുന്നു ജീവിച്ചിരുന്നത്. ആ പെൺകുട്ടിയുടെ ഓർമയ്ക്കായാണ് ഇവിടെ ഇങ്ങനെ ഒരു പള്ളി നിർമിച്ചിരിക്കുന്നത്.

Story Highlights: Shoe church of Taiwan