400 സഹപ്രവര്‍ത്തകര്‍ക്ക് ചിമ്പുവിന്റെ ദീപാവലി സമ്മാനം

Simbu presents gold coins and clothes to colleagues

പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനം നല്‍കി ചലച്ചിത്ര താരം ചിമ്പു. താരം കേന്ദ്രകഥാപാത്രമായെത്തുന്ന ഈശ്വരന്‍ എന്ന ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കാണ് ചിമ്പുവിന്റെ ദീപാവലി സമ്മാനം. നാനൂറ് പേര്‍ക്ക് പുതിയ വസ്ത്രങ്ങളും സ്വര്‍ണനാണയങ്ങളും നല്‍കി.

ഇരുനൂറോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കും ചിമ്പു ദീപാവലി സമ്മാനങ്ങള്‍ നല്‍കി. ചിമ്പുവിന്റെ നാല്‍പത്തിയാറാമത്തെ സിനിമയാണ് ഈശ്വരന്‍. സുശീന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: കനകം കാമിനി കലഹം സെറ്റില്‍ രണ്ട് സിനിമകളുടെ വാര്‍ഷികാഘോഷം

ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. തമനാണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.

Story highlights Simbu presents gold coins and clothes to colleagues