സോളാറുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്തിരി വണ്ടി നിര്‍മിച്ച് താരമായ ഒമ്പതാം ക്ലാസ്സുകാരി

November 23, 2020
Solar ironing cart by 9th standard student

സോളാര്‍ പാനലുള്ള ഇസ്തിരിവണ്ടി നിര്‍മിച്ച് താരമായി മാറിയിരിക്കുകയാണ് ഒരു ഒമ്പതാം ക്ലാസ്സുകാരി. വിനിഷ ഉമാശങ്കര്‍ എന്നാണ് ഈ മിടുക്കിയുടെ പേര്. തിരുവണ്ണാമല സ്വദേശിനിയാണ് ഈ മിടുക്കി. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഈ കണ്ടെത്തലിന് എട്ട് ലക്ഷം രൂപയുടെ പുരസ്‌കാരവും വിനിഷയെ തേടിയെത്തിയിട്ടുണ്ട്.

ചില്‍ഡ്രന്‍സ് ക്ലൈമറ്റ് പ്രൈസ് ആണ് വിനിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. തികച്ചും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതാണ് വിനിഷ രൂപകല്‍പന ചെയ്ത മൊബൈല്‍ ഇസ്തിരിവണ്ടി.

Read more: ചൈനയുടെ പുതിയ ചാന്ദ്ര ദൗത്യം; ചന്ദ്രനിലെ പാറയും മണ്ണും ശേഖരിക്കും

ഇന്ത്യയുടെ പല ഇടങ്ങളിലായി നിരവധിയാണ് ഇസ്തിരി വണ്ടികള്‍. മിക്കവയും കരി ഉപോയോഗിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഉപയോഗശേഷം ഈ കരികള്‍ ഉപേക്ഷിക്കാറാണ് പതിവ്. മണ്ണിലുപേക്ഷിക്കുന്ന കരികള്‍ കുറയ്ക്കാന്‍ എന്തു ചെയ്യാം എന്ന ആശയത്തില്‍ നിന്നുമാണ് വിനിഷ ഉമാശങ്കര്‍ സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്തിരി വണ്ടി എന്ന ആശയത്തിലെത്തിച്ചേര്‍ന്നത്.

വിനിഷ രൂപകല്‍പന ചെയ്ത ഇസ്തിരി വണ്ടിയുടെ മുകള്‍ഭാഗത്ത് സോളാര്‍പാനല്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതിനെ ഒരു 100h ബാറ്ററിയുമായി ബന്ധിപ്പിച്ചിച്ചുണ്ട്. അഞ്ച് മണിക്കൂര്‍ വെയില്‍ കിട്ടിയാല്‍ ആറ് മണിക്കൂറിലധികം ഇസ്തിരിയിടാന്‍ സാധിക്കും.

Story highlights: Solar ironing cart by 9th standard student