കേന്ദ്ര കഥാപാത്രങ്ങളായി ശ്രീനാഥ് ഭാസി, സുധി കോപ്പ, ബാലു വര്‍ഗീസ്: അല്‍ കറാമ ഒരുങ്ങുന്നു

Sreenath Bhasi Sudhi Koppa Balu Vargheese movie Al Karama

അഭിനയമികവുകൊണ്ട് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ സ്വാകാര്യത നേടുന്ന താരങ്ങളാണ് ശ്രീനാഥ് ഭാസിയും സുധി കോപ്പയും ബാലു വര്‍ഗീസും. യുവതാരങ്ങള്‍ ഒരുമിച്ചെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. അല്‍ കറാമ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം ആസിഫ് അലിയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

നവാഗതനായ റെഫി മുഹമ്മദ് ആണ് അല്‍ കറാമ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൂര്‍ണമായും ദുബായിലാണ് സിനിമയുടെ ചിത്രീകരണം. ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Read more: തകര്‍ന്നു കിടക്കുന്ന കപ്പല്‍ പോലെ; ഡാന്‍സിങ് ഹൗസിന്റെ നാട്ടില്‍ മറ്റൊരു വിസ്മയവും

അതേസമയം കുമാര്‍ സാനു ആദ്യമായി മലയാള സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും അല്‍ കറാമ എന്ന ചിത്രത്തിനുണ്ട്. ദുബായ്, റാസല്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. നാസര്‍ മാലിക്ക് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. ജാസ്സി ഗിഫ്റ്റ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു.

രവിചന്ദ്രന്‍ ഛായഗ്രഹണം നിര്‍വഹിക്കുന്നു. അയൂബ് ഖാന്‍ ആണ് എഡിറ്റിങ്ങ്. ബി കെ ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

Story highlights: Sreenath Bhasi Sudhi Koppa Balu Vargheese movie Al Karama