മരങ്ങളല്ല കല്ലുകൾകൊണ്ടൊരു ഫോറസ്റ്റ്; കൗതുകം നിറഞ്ഞ കാഴ്ച

തെക്കന്‍ ചൈനയില്‍ ഒരു പുരാതന വനമുണ്ട്… ഷിലിന്‍ എന്നറിയപ്പെടുന്ന പുരാതന ചൈനീസ് വനം… സഞ്ചാരികളെ ആകർഷിക്കുന്ന ഈ വനത്തിന് ഒരു പ്രത്യേകതയുമുണ്ട്…ഇത് ഒരു സാധാരണ വനമല്ല, മരങ്ങൾക്കും കാടുകൾക്കും പകരം ഇടതൂർന്ന പാറകൂട്ടങ്ങൾ നിറഞ്ഞ വനമാണ് ഷിലിന്‍. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതും ഈ ചുണ്ണാമ്പ് കല്ലുകളാൽ നിറഞ്ഞ വനമാണ്. രാജ്യത്ത് ഏറ്റവുമധികം ആളുകൾ എത്തുന്ന പ്രദേശങ്ങളിൽ ഒന്നായ ഈ വനം ഏകദേശം 270 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരണം ആരംഭിച്ചതാണ്.

ആയിരക്കണക്കിന് ചുണ്ണാമ്പ് കല്ലുകൾ വളർന്നുനിൽക്കുന്ന ഈ വനത്തിൽ കല്ലുകൾക്ക് ഇടയിലായി ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും ഇവിടെത്തുന്ന സഞ്ചാരികളുടെ കാഴ്ചയ്ക്ക് മോടി കൂട്ടൂന്നുണ്ട്. കല്ല് വനങ്ങള്‍, കാര്‍സ്റ്റ് ഗുഹകള്‍, വെള്ളച്ചാട്ടങ്ങള്‍, ഭൂഗര്‍ഭ നദികള്‍ ഉള്‍പ്പെടെ 1,100 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശം. ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ജിപ്‌സം തുടങ്ങിയവ ഒന്നുചേർന്ന് ഉണ്ടാകുന്ന ഒരു തരം ലാന്‍ഡ്‌സ്‌കേപ്പാണ് കാര്‍സ്റ്റ് വനം.

Read also:സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ച് ആദിത്; ‘വൈൽഡ് ജിപ്സി’ മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു

പല വലിപ്പത്തിലുള്ള കല്ലുകളും പാറകളുമായി നിൽക്കുന്ന ഈ വനപ്രദേശം ഇവിടെ എത്തുന്നവർക്ക് ഒരു പുതിയ കാഴ്‌ചയാണ്‌ സമ്മാനിക്കുന്നത്. നിരവധി സവിശേഷതകളാൽ സമ്പന്നമായ ഈ കല്ല് വനം ലോകത്ത് ഇവിടെ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും അസാധാരണമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഒരിടമാണ് സ്റ്റോൺ ഫോറസ്ററ്.

Story Highlights; Stone Forest