‘ഒറ്റയാക്കാതെ, ഹൃദയത്തിലും മനസിലും നീണാൾ വാഴ്ക നീ’; സുധാകരൻ മാഷിന്റെ ജന്മദിനത്തിൽ ഷിൽന

മലയാളികൾക്ക് ഏറെ സുപരിചിതനാണ് സുധാകരൻ മാഷ്… നിനച്ചിരിക്കാത്ത നേരത്ത് എല്ലാ സന്തോഷങ്ങൾക്കും ഇടയിലാണ് അധ്യാപകനും കവിയുമായിരുന്ന സുധാകരൻ മാഷിനെ മരണം കവർന്നത്. മക്കളില്ലാതിരുന്ന സുധാകരൻ മാഷിനും ഷിൽനയ്ക്കും ഇടയിലേക്ക് രണ്ട് മക്കൾ എത്തിയപ്പോഴേക്കും മാഷ് മറ്റേതോ ലോകത്തേക്ക് യാത്രയായിരുന്നു. മലയാളികൾക്ക് ഏറെ സുപരിചിതനായ മാഷുടെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിൽ ഭാര്യ ഷിൽന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുധാകരൻ മാഷിന്റെ ജന്മദിനത്തിൽ ഷിൽന പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നത്.

സുധാകരൻ മാഷിന്റെ കോളജ് കാലത്തെ ഐഡി കാര്‍ഡിന്റെ ചിത്രവും അദ്ദേഹം എഴുതിയ കഥ പ്രസിദ്ധീകരിച്ച മാഗസിന്റെ ഒരു ഭാഗവുമാണ് ഷില്‍ന ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി നാൽപ്പത്തിയഞ്ച്. ഒറ്റയാക്കാതെ, ഹൃദയത്തിലും മനസിലും നീണാൾ വാഴ്ക നീ’ എന്ന കുറിപ്പോടെയാണ് ഷിൽന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read also:മഞ്ഞ് പുതച്ച് ഹിമാചല്‍ താഴ്‌വരകൾ- ചിത്രങ്ങളും വീഡിയോയും ശ്രദ്ധേയമാകുന്നു

2017 ആഗസ്റ്റ് 15 നാണ് സുധാകരൻ മാഷ് മരണത്തിന് കീഴടങ്ങിയത്. തലശ്ശേരി ബ്രണ്ണൻ കോളജ് അധ്യാപകനായിരുന്ന അദ്ദേഹം വാഹനാപകടത്തിലാണ് മരിച്ചത്.

Story Highlights: sudhakar birthday shilna facebook post