സുലൈ ‘ഐ മിസ് യു’; മലപ്പുറത്തുകാരൻ മറഡോണയുടെ പ്രിയസുഹൃത്തായി മാറിയ കഥ, കുറിപ്പ്

sulaiman

ഫുട്‍ബോൾ ഇതിഹാസം മറഡോണയുമായുള്ള അപൂർവ സൗഹൃദത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് മലപ്പുറത്തുകാരനായ സുലൈമാൻ. 2011 ൽ ആരംഭിച്ച സൗഹൃദം ഇക്കാലമത്രയും ഇരുവരും കാത്തുസൂക്ഷിച്ചു. 2011ൽ യുഎഇയിലെ അൽവസൽ ക്ലബ്ബിന്റെ പരിശീലകനായി മറഡോണ എത്തിയപ്പോൾ മുതലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. അന്ന് ക്ലബ്ബിന്റെ ഡ്രൈവറായിരുന്ന സുലൈമാൻ പിന്നീട് മറഡോണയുടെ ഡ്രൈവറായി മാറി..പിന്നീട് ദുബായിൽ എത്തിയപ്പോഴൊക്കെ സുലൈമാനെ ഡ്രൈവറായി മറഡോണ തന്നെ ആവശ്യപ്പെടുകയായിരുന്നു.

ഇപ്പോഴിതാ മറഡോണയുടെ വിയോഗത്തിൽ അദ്ദേഹവുമൊത്തുള്ള നിമിഷങ്ങളുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് സുലൈമാൻ. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ വിളിച്ചപ്പോൾ ‘സുലൈ ഐ മിസ് യു’ എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞതെന്നും സുലൈമാൻ കുറിക്കുന്നു

സുലൈമാന്റെ കുറിപ്പ് വായിക്കാം.

ഓർമ്മകളെ തനിച്ചാക്കി, കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡിഗോ തിരികെ നടന്നു. 2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് ഏയർപ്പോട്ടിൽ നിന്നും ദുബായ് പാം ജുമൈറ ശാബീൽ സാറായി 7 സ്റ്റാർ ഹോട്ടലിലേക്കായിരുന്നു എൻ്റെ ഡിഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായിൽ സ്ഥിരം താമസമാക്കിയ എൻ്റെ സിഗോ, എന്നെ ‘ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വർഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിൻ്റെ ദിനങ്ങളായിരുന്നു, സ്വന്തം പേര് പോലും വിളിക്കാതെ ‘സ്നേഹത്തോടെ’ സുലൈ, എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡിഗോയാണ് എൻ്റെ ഇന്നത്തെ ‘എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരൻ. 2018 ജൂൺ 5- ന് താൽക്കാലികമായി ദുബായിൽ നിന്നും വിട പറയുമ്പോൾ ഏയർപ്പോർട്ടിലെ വിഐപിയിൽ നിന്നും തന്ന സനേഹ ചുംബനം മറക്കാതെ ഞാൻ ‘എന്നും സൂക്ഷിക്കും. ഒക്ടോബർ ലാസ്റ്റ് 60-ആം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ അവസാനവാക്ക് ‘മറക്കാതെ ഓർമ്മകളിൽ, സുലൈ ‘ഐ മിസ് യു ‘ ഇനി ആ ശബ്ദം ഇല്ല. ഓർമ്മകളിൽ അങ്ങ് ജീവിച്ചിരിക്കും മരിക്കാതെ, എൻ്റെയും കുടുബത്തിൻ്റെയും കണ്ണീരിൽ കുതിർന്ന പ്രണാമം.

ഓർമ്മകളെ തനിച്ചാക്കി,😥 കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡിഗോ തിരികെ നടന്നു..!!!! 2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ്…

Posted by Sulaiman Ayyaya on Wednesday, November 25, 2020

ഡീഗേ മറഡോണ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ദു:ഖത്തിലാണ് ലോകം. സ്വവസതിയിൽ വെച്ച് ബുധനാഴ്ച ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അറുപത് വയസായിരുന്നു.

Story Highlights: sulaiman facebook post on maradona