ചിന്തയിൽ മുഴുകി ജയസൂര്യ; ‘സണ്ണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സണ്ണി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നീണ്ട താടിയും കണ്ണടയുമുള്ള ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജയസൂര്യ.

സംഗീതജ്ഞനായ സണ്ണി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയാണ് സണ്ണി. രഞ്ജിത്ത് ശങ്കർ, ജയസൂര്യ കൂട്ടുകെട്ടിൽ എത്തിയിട്ടുള്ള ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളാണ് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ സണ്ണി എന്ന സിനിമയിലും ആരാധകർക്ക് പ്രതീക്ഷയുണ്ട്.

ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സണ്ണി.പ്രമുഖ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ സണ്ണി എന്ന ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒരു മാസത്തെ ഷെഡ്യൂൾ ആണ്. ആദ്യ ഭാഗങ്ങൾ കൊച്ചിയിൽ ചിത്രീകരിക്കുകയും പിന്നീട് ബാക്കി ഭാഗങ്ങൾ ദുബായിൽ ചിത്രീകരിക്കാനുമാണ് തീരുമാനം. ‘ഡാർവിന്റെ പരിണാമം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശങ്കർ ശർമ്മ ‘സണ്ണി’ക്ക് സംഗീതം നൽകുന്നു. ഷമ്മർ മുഹമ്മദ്, ദേശീയ അവാർഡ് ജേതാവ് സിനോയ് ജോസഫ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

View this post on Instagram

Meet “Sunny”

A post shared by actor jayasurya (@actor_jayasurya) on

Read More: ‘ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഇങ്ങനൊരു പേജിന്റെ ആവശ്യമില്ല’- വ്യാജ ഇൻസ്റ്റാഗ്രാം പേജിനെതിരെ പൃഥ്വിരാജ്

അതേസമയം, ജയസൂര്യയ്‌ക്കൊപ്പം ഏഴാമത്തെ ചിത്രമാണ് രഞ്ജിത്ത് ശങ്കറിന്റേത്. ‘പുണ്യാളൻ അഗർബത്തീസ്’, ‘സു..സു … സുധിവത്മീകം’, ‘പ്രേതം’, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’, ‘ഞാൻ മേരിക്കുട്ടി’, ‘പ്രേതം 2’ എന്നീ സിനിമകൾക്കായി ഇരുവരും നേരത്തെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Story highlights- sunny movie first look poster