കുരിശുപള്ളി മാതാവിന് മുമ്പില്‍ മെഴുതിരിയുമായി സുരേഷ് ഗോപി; ‘ലേല’ത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും

Suresh Gopi At Pala Kurishupally church

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് പാലായിലെ കുരിശുപള്ളി മാതാവിന്റെ മുമ്പില്‍ തിരി തെളിയിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രം. ‘എന്റെ കുരിശുപള്ളി മാതാവേ’ എന്ന ആനക്കാട്ടില്‍ ചാക്കോച്ചിയുടെ ഡയലോഗ് വീണ്ടും ഓര്‍ത്തെടുക്കുകയാണ് ചലച്ചിത്ര ആസ്വാദകരും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രേക്ഷകരിലേക്കെത്തിയ ലേലം എന്ന ചിത്രത്തിലും ഈ കുരിശുപള്ളിക്ക് പ്രാധാന്യം ഉണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു സിനിമയുടെ നല്ല തുടക്കത്തിനും കുരിശുപള്ളിക്ക് മുമ്പിലെത്തി തിരി തെളിയിച്ചു മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപി.

കാവല്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങവെയാണ് താരം പാലായിലെത്തിയത്. സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മാത്യൂസ് തോമസും ഉണ്ടായിരുന്നു താരത്തിനൊപ്പം.

Read more: പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷയായ ‘തിമിംഗലത്തിന്റെ വാല്‍’

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായെത്തുന്ന ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ ചിത്രീകരണവും പാലായിലും പരിസരങ്ങളിലുമാണ് നടക്കുന്നത്. സിനിമയുടെ ആദ്യ ഷോട്ട് എടുത്തതും കുരിശുപള്ളിയുടെ മുമ്പില്‍ വെച്ചാണ്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തില്‍ ഒരു പലാക്കാരന്‍ അച്ചായനായാണ് സുരേഷ് ഗോപി എത്തുന്നത്.

Story highlights: Suresh Gopi At Pala Kurishupally church