റോക്കറ്റ് വേഗത്തിൽ തപ്‌സി; ശ്രദ്ധനേടി ‘രശ്മി റോക്കറ്റി’ന്റെ ലൊക്കേഷൻ ചിത്രങ്ങൾ

കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് ബോളിവുഡ് താരം തപ്‌സി പന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘രശ്മി റോക്കറ്റ്’ എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന് വേണ്ടി താരം നടത്തിയ മേക്കേവർ നേരത്തെ ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു.

കായികതാരമായി തപ്‌സി എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കേവർ ആരാധകരെയും സഹതാരങ്ങളെയുമടക്കം അമ്പരപ്പിച്ചിരിക്കുകയാണ്. ശരീരം കായികതാരത്തിന്റേതുപോലെയാക്കാൻ കഠിനപരിശ്രമമാണ് തപ്‌സി നടത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രത്തിലെ കാലിന്റെ മസിലുകളാണ് ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നത്. ഇതോടെ നിരവധിപ്പേരാണ് കമന്റുകളിലൂടെ താരത്തിന് അഭിനന്ദനം അറിയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. ബൂട്ട് ക്യാംപ് പോലെയായിരുന്നു ആദ്യ ഷെഡ്യൂൾ എന്നാണ് തപ്‌സി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രമാണ് രശ്മി റോക്കറ്റ്. പ്രിയാൻഷു പൈൻയുള്ളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലേജിൽ നിന്നും എത്തുന്ന ഒരു പെൺകുട്ടി നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ച് കായികലോകത്ത് തന്റേതായ ഇടം നേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Story Highlights: taapsee pannu from rashmi rocket images goes viral