നിരത്തിൽ ഓടും പിന്നെ വാനിൽ പറക്കും; യാഥാർഥ്യമാകാൻ ഒരുങ്ങി എയർകാർ, വീഡിയോ

November 2, 2020

വാഹനപ്രേമികൾ കാത്തിരുന്ന എയർകാർ യാഥാർഥ്യമാകാൻ ഒരുങ്ങുന്നു. നെതർലാൻഡ്സിൽ നിന്നുള്ള നിർമാതാക്കളായ പഴ്‌സണൽ ലാൻഡ് ആൻഡ് എയർ വെഹിക്കിളിന്റെ ആദ്യത്തെ എയർകാർ ലിബർട്ടിക്ക് യൂറോപ്യൻ നിരത്തുകളിലൂടെ ഓടാൻ അനുവാദം ലഭിച്ചിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ പുറത്തെത്തുന്ന ആദ്യ പറക്കും കാർ ആയി ലിബർട്ടി മാറാൻ ഇരിക്കെയാണ് പറക്കും കാറായ എയർകാറിന്റെ ആദ്യ പരീക്ഷണ പറക്കൽ യാഥാർഥ്യമായത്. എയർകാറിന്റെ പരീക്ഷണ പറക്കലിന്റെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇത് എന്ന് നിരത്തുകളിൽ എത്തുമെന്നുള്ള ആകാംക്ഷയിലാണ് വാഹനപ്രേമികൾ.

പരീക്ഷണ പറക്കലിൽ നിരത്തിൽ ഓടുന്ന കാറിൽ നിന്നും വിമാനത്തിലേക്ക് മാറാൻ ഒരുമിനിറ്റ് സമയം മാത്രമാണ് ഈ എയർകാറിന് ആവശ്യമായി വന്നത്. ഏകദേശം 1500 അടി ഉയരത്തിലായിരുന്നു വിമാനം ഉയർന്നത്. പറന്നുയർന്നാൽ ഏകദേശം 1000 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. ചിറകുകളും ഫോൾഡിങ് സൗകര്യങ്ങൾ ഉള്ള വാൽ ഭാഗവും പാരച്യൂട്ട് വിന്യസിക്കാനുള്ള സൗകര്യവുമൊക്കെ ഈ കാറിലുണ്ട്.

Read also:മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അന്ന ബെന്നും അർജുൻ അശോകനും ഒന്നിക്കുന്ന ‘എന്നിട്ട് അവസാനം’ ഉടൻ

സ്ലൊവേക്യൻ നിർമാതാക്കളായ ക്ലീൻവിഷൻ അവകാശപ്പെടുന്നത് പ്രകാരം അടുത്ത വർഷം നിരത്തുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്ന എയർകാരിൽ രണ്ടുമുതൽ നാല് പേർക്ക് വരെ സഞ്ചരിക്കാൻ സാധിക്കും. അതേസമയം ഇതിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Story Highlights:This Car Can Transform Into An Airplane