നിറചിരിയോടെ ടൊവിനോ തോമസ്; ശ്രദ്ധനേടി ‘കാണെക്കാണെ’ ലൊക്കേഷൻ ചിത്രങ്ങൾ

കാണെക്കാണെ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ ടൊവിനോ തോമസ്. അപകടത്തിനും ചികിത്സയ്ക്കും ശേഷം കാണെക്കാണെ എന്ന ചിത്രത്തിന്റെ സെറ്റിലേക്കാണ് ടൊവിനോ എത്തിയത്. ഉയരെ എന്ന ചിത്രത്തിന് ശേഷം ബോബി- സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ടൊവിനോ തോമസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എറണാകുളത്താണ് ചിത്രീകരണം നടക്കുന്നത്.

കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരിക്കേറ്റത്. സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിൽ ഉണ്ടായ രക്തസ്രാവത്തെത്തുടർന്ന് രണ്ടാഴ്ച വിശ്രമം നൽകുകയിരുന്നു.

രോഹിത് വി എസ് ആണ് ‘കള’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള.

Read More: ‘സ്വപ്ന സാക്ഷാത്കാരത്തിന് നാലുവയസ്’- മനസുതുറന്ന് മഞ്ജിമ മോഹൻ

താരത്തിന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നാരദൻ’. ചിത്രം സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘നാരദൻ’.

Story highlights- tovino thomas kanekkane location