ഇന്ദ്രന്‍സിനെ ചേര്‍ത്തുനിര്‍ത്തി ഉണ്ണി മുകുന്ദന്‍ ഒപ്പം ഉള്ളുതൊടുന്ന വാക്കുകളും

Unni Mukundhan with Indrans Viral Photo

അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ഇന്ദ്രന്‍സ്. 1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് താരം. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഒരുകാലത്ത് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്. ഇന്ദ്രന്‍സിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. ഈ ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പാണ് കൂടുതല്‍ മനോഹരം.

‘ വിനയവും എളിമയും ദൗര്‍ബല്യത്തിന്റെ ലക്ഷണങ്ങളല്ല എന്ന് ബോധ്യപ്പെടുത്തിയ ആ വലിയ മനുഷ്യനൊപ്പം’ എന്നാണ് ഇന്ദ്രന്‍സിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. മേപ്പടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയതാണ് ഈ ചിത്രം.

Read more: കുഞ്ഞുനാളില്‍ ഒരു സുന്ദരിപ്പട്ടം; കുട്ടിക്കാലം ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍. വിഷ്ണു മോഹന്‍ എന്ന നവാഗത സംവിധായകനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള യുഎംഎഫ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Unni Mukundhan with Indrans Viral Photo