‘വെള്ളി നിലാ തുള്ളികളോ’; മലയാളികളുടെ പ്രിയഗാനത്തിന് മനോഹരമായൊരു കവർ വേർഷൻ, ശ്രദ്ധനേടി സംഗീത വീഡിയോ

ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല.. അത്തരത്തിൽ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ചലച്ചിത്ര ഗാനമാണ് ‘വെള്ളി നിലാ തുള്ളികളോ’ എന്ന ഗാനം. ഇപ്പോഴിതാ മലയാളി ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ് ഈ ഗാനത്തിന് വേണ്ടി ഒരു കൂട്ടം സംഗീത പ്രേമികൾ ചേർന്നൊരുക്കിയ കവർ സോങ്. ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ ഗാനം ഇതിനോടകം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.

ഫ്‌ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെ ഏറെ ജനശ്രദ്ധ നേടിയ കീറ്റാർ പെർഫോമർ ശ്രീ സുമേഷ് കൂട്ടിക്കൽ നേതൃത്വം നൽകുന്ന അക്വസ്റ്റിക്ക് ബാൻഡിഡാണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആലാപനത്തിലെ മനോഹാരിതയും അവതരണത്തിലെ വ്യത്യസ്തതയുമാണ് ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. ഗായകൻ ജിതേഷ് ബാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുമേഷ് കൂട്ടിക്കൽ, ലിനോ ജോസഫ്, അരുൺ ശർമ്മ, അലൻ ജോബ് എന്നിവരും ഗാനത്തെ മികച്ചതാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

Read also:വായനയും മലയാളവും ഹൃദയത്തോട് ചേർത്ത കുട്ടികളുടെ പ്രധാനമന്ത്രി- ശിശുദിനത്തിൽ താരമായി നന്മ എന്ന മിടുക്കി

നടനും അവതാരകനുമായ മിഥുൻ രമേഷിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് കവർ വേർഷൻ പുറത്തിറങ്ങിയത്. നേരത്തെ പുറത്തിറങ്ങിയ ഗാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഫ്‌ളവേഴ്സ് ടോപ് സിംഗർ അവതാരക മീനാക്ഷിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട സംഗീത വീഡിയോയ്ക്ക് ഇതിനോടകം മികച്ച സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ‘വർണ്ണപ്പകിട്ട് ‘ എന്ന ചിത്രത്തിലെ ഗാനമാണ് ‘വെള്ളി നിലാ തുള്ളികളോ’. മലയാളി സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗാനം ഒരിക്കൽ കൂടി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: Vellinila thullikalo cover song