സഞ്ചാരികൾ നോക്കിനിൽക്കെ കൂറ്റൻ മലയിടിഞ്ഞ് കടലിലേക്ക്; അമ്പരന്ന് ദൃക്‌സാക്ഷികൾ

November 18, 2020

ബീച്ചിൽ എത്തിയ വിനോദ സഞ്ചാരികൾ നോക്കിനിൽക്കെ കൂറ്റൻ മലയിടിഞ്ഞ് കടലിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്‌പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗോമേറ ബീച്ചിലാണ് സംഭവം നടന്നത്. കടലിന് അഭിമുഖമായി നിൽക്കുന്ന മലയുടെ ഒരു ഭാഗം പെട്ടന്ന് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. അതേസമയം ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരത്തെ മലയിൽ വിള്ളൽ കണ്ടതിനാൽ ആളുകളെ ആ ഭാഗത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം നിരവധി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ് അവിടെ ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നത്. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചൽ നിക്ടർ ടോറസ് ആണ് അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read also:എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്; അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട

ദ്വീപിന്റെ അടുത്ത് റിസോർട്ടിൽ താമസിക്കുന്നവരാണ് മല ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്. അതേസമയം അപകടത്തിന് ശേഷം ഉടൻ തന്നെ സുരക്ഷാ പ്രവർത്തകർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Story Highlights: video shows a huge chunk of cliff collapsing