വിരാട് കോലിയുടെ പിറന്നാളാഘോഷിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വീഡിയോ

Virat Kohli birthday celebration with RCB

വിരാട് കോലിയുടെ പിറന്നാളാഘോഷിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി പിറന്നാള്‍ നിറവിലാണ്. ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ ഇടം നേടിയതോടെ ടീം നായകനെന്ന നിലയിലും മധുരമേറിയതാണ് താരത്തിന് ഈ പിറന്നാള്‍. റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് വിരാട് കോലി. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിലും വൈറലാണ്.

നിരവധിപ്പേരാണ് വിരാട് കോലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ‘വിരാട് കോലിക്ക് പിറന്നാള്‍ ആശംസകള്‍, അടുത്ത സീസണിന് എല്ലാം ആശംസകളും നേരുന്നു. എല്ലാവരേയും പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. ആരോഗ്യകരമായ ഒരു വര്‍ഷം ആശംസിക്കുന്നു’ എന്നാണ് സച്ചിന്‍ കുറിച്ച പിറന്നാള്‍ ആശംസ.

1988 നവംബര്‍ അഞ്ചിന് ന്യൂഡല്‍ഹിയിലായിരുന്നു വിരാട് കോലിയുടെ ജനനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു വ്യാഴവട്ടക്കാലമായി താരം വിസ്മയങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയിട്ട്. 2008 ഓഗസ്റ്റ 18 ധാംബുള്ളില്‍ ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയ്ക്കായി വിരാട് കോലി അരങ്ങേറ്റ മത്സരം കളിച്ചത്.

Story highlights: Virat Kohli birthday celebration with RCB