വാട്‌സ്ആപ്പ് വഴി ഇനി പണം കൈമാറാം

November 6, 2020
WhatsApp Pay now available for users in India

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങള്‍ കൈമാറുക എന്നതിനപ്പുറത്തേക്ക് വാട്‌സ്ആപ്പിന്റെ ലക്ഷ്യം വളര്‍ന്നിട്ടുമുണ്ട്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ വാട്‌സ്ആപ്പ് പേ സേവനത്തിന് അനുമതിയായി. യുപിഎ അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനമാണ് വാട്‌സ്ആപ്പ് പേ വഴി ലഭ്യമാവുക. വാട്‌സ്ആപ്പ് പേ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സേവനം ലഭിക്കും.

വാട്‌സ്ആപ്പ് പേ ഉപയോഗിക്കേണ്ട വിധം പരിചയപ്പെടാം

വാട്‌സ്ആപ്പ് പേ സംവിധാനം നിലവില്‍ വന്നതോടെ നാം ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിക്ക് പണം അയക്കാന്‍ മറ്റ് ആപ്ലിക്കേഷന്റെ സഹായം വേണ്ടിവരില്ല. സന്ദേശം അയക്കുന്നതുപോലെ പണം കൈമാറാന്‍ സാധിക്കും എന്നതാണ് വാട്‌സ്ആപ്പ് പേയുടെ പ്രധാന ആകര്‍ഷണം. ചാറ്റിലുള്ള വ്യക്തിക്ക് പണം അയക്കാന്‍ ആദ്യം അറ്റാച്‌മെന്റ് ബട്ടണ്‍ അമര്‍ത്തണം. അപ്പോള്‍ പേയ്‌മെന്റ് എന്ന ഓപ്ഷന്‍ ദൃശ്യമാകും.

തുടര്‍ന്ന് പേയ്‌മെന്റ് എന്ന ഭാഗത്ത് അമര്‍ത്തുമ്പോള്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് ദൃശ്യമാകും. ഇതിന് ടിക് നല്‍കണം. ശേഷം യു പി ഐ രജിസ്‌ട്രേഷന്‍ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. ഇതില്‍ രജിസ്റ്റര്‍ ചെയ്യണം.

പുതിയ യി പി ഐ യൂസര്‍ ആണെങ്കില്‍ ബാങ്ക് സെലക്ട് ചെയ്യുകയും ഫോണ്‍ നമ്പര്‍ വേരിഫൈ ചെയ്യുകയും വേണം. പിന്നീട് യു പി ഐഡി തീരുമാനിക്കുകയും പിന്‍ കോഡ് സെറ്റ് ചെയ്യുകയും വേണം. ഇനി എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഈ സ്‌റ്റൈപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റു യൂസേഴ്‌സിനെ ക്ഷണിക്കാനുള്ള ഓപ്ഷനും ലഭ്യമാകും.

Story highlights: WhatsApp Pay now available for users in India