ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കില്‍ അതിശയിപ്പിച്ച് പതിനഞ്ചുകാരന്‍; കലാമികവിന് നിറഞ്ഞ കൈയടി

Wild Gypsy Better Life by Adith Anandh

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കില്‍ അതിശയിപ്പിക്കുകയാണ് മലയാളിയായ ആദിത് ആനന്ദ്. തിരുവനന്തപുരം പോങ്ങുമൂട് സ്വദേശിയായ ആദിത് ഇതിനോടകം തന്നെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധേയനാണ്. വൈല്‍ഡ് ജിപ്‌സി എന്ന യൂട്യൂബ് ചാനലില്‍ ഈ മിടുക്കന്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ക്ക് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പതിനഞ്ചുകാരനായ ആദിത് ആനന്ദ് ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ബെറ്റര്‍ ലൈഫ് എന്നാണ് ആദിത് ആനന്ദ് പുതിയതായി ഒരുക്കിയ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കിന്റെ പേര്. ഗായികയും കംപോസറുമായ അതിഥി നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിത് ആണ് ഗാനം കംപോസ് ചെയ്തിരിക്കുന്നതും. ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നതും ആദിത്തും അഥിതിയും ചേര്‍ന്നാണ്.

Read more: ‘തിയേറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി’; സൂര്യയുടെ സുരരൈ പോട്രുവിന് അഭിനന്ദനവുമായി ഷെയ്ന്‍ നിഗം

ചെറുപ്പം മുതല്‍ക്കേ സംഗീതത്തോട് വളരെയേറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ആദിത്. തുടര്‍ന്ന് പന്ത്രണ്ടാം വയസ്സു മുതല്‍ ഇലക്ട്രോണിക്‌ ഡാന്‍സ് മ്യൂസിക് രംഗത്തേക്ക് ചുവടുവെച്ചു. ഇതിനോടകംതന്നെ പതിനെട്ടോളം പാട്ടൊരുക്കിയിട്ടുണ്ട് ആദിത്. മികച്ച ഡാന്‍സര്‍ കൂടിയായ ഈ മിടുക്കന്‍ ഏറെ ഇഷ്ടത്തോടെയാണ് ഇലക്ട്രോണിക്‌ ഡാന്‍സ് മ്യൂസിക് രംഗത്തേക്ക് എത്തിയതും.

Story highlights: Wild Gypsy Better Life by Adith Anandh