‘പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ല’; ബിബിസി ഓര്‍മ്മകളില്‍ സുപ്രിയ

Supriya Menon shares old Memories

മലയാളികള്‍ക്ക് അപരിചിതയല്ല സുപ്രിയ മേനോന്‍ എന്ന പേര്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ എന്ന നിലയില്‍ മലയാളികള്‍ പരിചയപ്പെട്ട സുപ്രിയ ഇന്ന് ചലച്ചിത്ര നിര്‍മാണ രംഗത്തും സജീവമാണ്. എന്നാല്‍ വിവാഹത്തിന് മുമ്പ് ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയ. ഇപ്പോഴിതാ തന്റെ മാധ്യമപ്രവര്‍ത്തന കാലഘട്ടത്തിലെ ഓര്‍മ്മ പങ്കുവെച്ചിരിക്കുന്നു സമൂഹമാധ്യമങ്ങളില്‍.

ബിബിസിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഉപയോഗിച്ച ഒരു ഡയറിയുടെ ചിത്രത്തിനൊപ്പമാണ് സുപ്രിയയുടെ ഓര്‍മ്മക്കുറിപ്പ്. ‘ദീപാവലി പ്രമാണിച്ചുള്ള വീട് ക്ലീനിങ് ആയിരുന്നു. അതിനിടെ ലഭിച്ച 2011-ലെ എന്റെ പഴയൊരു നോട്ട്ബുക്ക് കൈയില്‍പെട്ടു. അതില്ലാതെ ഞാന്‍ എവിടേയും പോയിട്ടില്ല. ഇപ്പോഴും ഞാന്‍ എവിടെ പോകുമ്പോഴും ഒരു ചെറിയ നോട്ട്ബുക്കും പേനയും കൈയില്‍ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും മാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഈ പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും’ ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചു.

2011 ഏപ്രില്‍ 25-നായിരുന്നു സുപ്രിയയുടേയും പൃഥ്വിരാജിന്റേയും വിവാഹം. സിനിമാ നിര്‍മാണ മേഖലയില്‍ സജീവമായ സുപ്രിയ നയണ്‍, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചത്.

Story highlights: Supriya Menon shares old Memories