രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 കൊവിഡ് രോഗികള്‍

Kerala Corona Virus Covid 19 Latest Updates

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 95 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 36,604 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 94,99,414 ആയി.

നിലവില്‍ 4,28,644 പേരാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,062 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. ഇതുവരെ 89,32,647 പേര്‍ രാജ്യത്ത് കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 501 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,38,122 ആയി ഉയര്‍ന്നു.

Story highlights: 36,604 new Covid cases reported in India