‘ജല്ലിഗുഡ്’; ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കട്ടിന് ആദരവുമായി അമൂലിന്റെ ഡൂഡില്‍

Amul Jallikattu Doodle

കെട്ടുപൊട്ടിച്ചോടിയ ഒരു പോത്തിന് പിന്നാലെ പ്രേക്ഷകരെ ഒന്നാകെ ഓടിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ഓസ്‌കര്‍ നേമിനേഷന്‍ നേടിയ ചിത്രത്തിന് ആദര സൂചകമായി പ്രത്യേക ഡൂഡില്‍ തയാറാക്കിയിരിക്കുകയാണ് അമൂല്‍. ഇന്ത്യയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയാണ് ജല്ലിക്കട്ട്.

ജല്ലി ഗുഡ് എന്ന തലക്കെട്ടാണ് ഡൂഡിലിന് നല്‍കിയിരിക്കുന്നത്. അമൂല്‍ പരസ്യത്തിലെ പെണ്‍കുട്ടിയും ജല്ലിക്കട്ട് സിനിമയിലെ കേന്ദ്ര കഥാപാത്രം ആന്റണി വര്‍ഗീസുമുണ്ട് ഡൂഡിലില്‍. മാത്രമല്ല ഇതിനുപുറമെ ഒരു പോത്തും ഓസ്‌കര്‍ ട്രോഫിയും ഡൂഡിലില്‍ ഇടം നേടിയിരിക്കുന്നു.

Read more: കുടുംബത്തിനൊപ്പമുള്ള സ്‌നേഹനിമിഷങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍

അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമാണ് ജല്ലിക്കട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരല്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

Story highlights: Amul Jallikattu Doodle